പ്രവാസ ലോകത്ത് വലിയ സൗഹൃദ വലയമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രവാസികളെ കണ്ണീരിലാഴ്‍ത്തി.
റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിലെ ദമ്മാമിൽ മരിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി കല്ല്യാണ വീട്ടിൽ ഫസലുറഹ്മാൻ (62) ആണ് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരിച്ചത്. 45 വർഷത്തോളമായി ദമ്മാമിലെ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
പ്രവാസ ലോകത്ത് വലിയ സൗഹൃദ വലയമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രവാസികളെ കണ്ണീരിലാഴ്‍ത്തി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഇദ്ദേഹം നല്ലൊരു കായിക പ്രേമി കൂടിയായിരുന്നു. ഭാര്യ - ഹലീമ, മക്കൾ സഫ്വാൻ, റംസി റഹ്‌മാൻ, ആയിഷ. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ഖബറടക്കും.
Read also: ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന മലയാളി വനിതാ ഹജ്ജ് തീർത്ഥാടക മരിച്ചു
ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ മരിച്ചു
റിയാദ്: ഹജ്ജ് കർമങ്ങളിൽ മുഴുകിയിരിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയ അറബിക് കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്ദുല്ല ഫൈസിയാണ് ഇന്ന് രാവിലെ (ബുധൻ) മരിച്ചത്. ഭാര്യയുടെ കൂടെ ഹജ്ജിനെത്തിയ അറഫാ സംഗമം കഴിഞ്ഞു മടങ്ങവെ മുസ്ദലിഫയിൽ തങ്ങിയശേഷം ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
