സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും 120 കിലോമീറ്റർ അകലെ അല്ലൈത്തിൽ വെച്ചായിരുന്നു സംഭവം.

റിയാദ്: ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ജോർദാനിൽ നിന്നും ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പെടുകയായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും 120 കിലോമീറ്റർ അകലെ അല്ലൈത്തിൽ വെച്ചായിരുന്നു സംഭവം.

നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23) ആണ് മരിച്ചത്. വിസിറ്റ് വിസ പുതുക്കാനായി മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഫസ്ന ജോര്‍ദാനിലേക്ക് യാത്ര ചെയ്തത്. മൃതദേഹം അല്ലൈത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരിൽ ഒരാളെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു.

Read also: പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വാഹനാപകടമെന്ന് തിരിച്ചറി‌ഞ്ഞു; ഡ്രൈവര്‍ അറസ്റ്റില്‍

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
മസ്‍കത്ത്: ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം പോര്‍ക്കുളം മേപ്പാടത്ത് വീട്ടില്‍ സുബിന്‍ (26) ആണ് മരിച്ചത്. ഒമാനിലെ കാബൂറയിലെ വര്‍ക്ക് ഷോപ്പില്‍ പെയിന്റിങ് ജീവനക്കാരനായിരുന്ന സുബിന്‍ ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി സുബിനും സുഹൃത്ത് വിഷ്ണുവും സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറുും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കവെയാണ് സുബിന്‍ മരണപ്പെട്ടത്.

Read also: നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു