ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലാണ് മലയാളി യുവാവ് മരണപ്പെട്ടത്.
ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കോട്ടയം വെളിയന്നൂർ സ്വദേശിയായ യുവ എഞ്ചിനീയർ താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30) ആണ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഫാൽ കമ്മ്യുണിക്കേഷനിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഗോപാലൻ പുത്തൻപുരക്കൽ. മാതാവ്: സുമതി വെട്ടുകാട്ടിൽ. ഭാര്യ: അശ്വതി സഹദേവൻ.


