ഗൾഫ് രാജ്യങ്ങളിൽ നിലവിൽ 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് പകൽ താപനില
ദോഹ: ഖത്തറിൽ ഇന്ന് മുതൽ താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില ഈ വാരാന്ത്യം വരെ തുടരും. കിഴക്കൻ തീരപ്രദേശങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ ചിലയിടങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. താപനില 26 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. മിതമായ വടക്കുപടിഞ്ഞാറൻ-വടക്ക് കിഴക്കൻ കാറ്റും അനുഭവപ്പെടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിലവിൽ 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് പകൽ താപനില.


