ദര്‍ശന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയും ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു.
മസ്‍കത്ത്: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ദര്‍ശന്‍ ശ്രീ നായര്‍ (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സലാലയിലെ റഫോക്ക് സമീപമാണ് അപകടമുണ്ടായത്.
ദര്‍ശന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയും ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ പത്ത് വര്‍ഷമായി സലാലയില്‍ പ്രവാസിയായ ദര്‍ശന്‍ ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ അനിത സലാലയില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‍സാണ്. മകള്‍ - അയാന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദിവസങ്ങള്‍ക്ക് മുമ്പ് അവധിക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഏതാനും നാൾ മുമ്പ് അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട സ്വദേശിയായ ലാലു ജോർജ് (56) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 18-ലെ ഇസ്തറഹ ഏരിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു നാട്ടിലേക്ക് പോയത്. ശനിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. റിയാദ് നവോദയ കലാ സാംസ്കാരിക വേദി യൂനിറ്റ് ഭാരവാഹിയായിരുന്നു. ഭാര്യ ബീന ലാലുവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. നവോദയ റിയാദ് ലാലു ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
