റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. രാത്രി 12ഓടെയാണ്​ അപകടമുണ്ടായത്. വെസ്​ലി ഓടിച്ച മിനി ട്രക്കി​ന്‍റെ ഡ്രൈവർ കാബിൻ പാടെ തകർന്നുപോയി.

റിയാദ്​: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സക്ക്​ സമീപം വാഹനാപകടത്തിൽ മരിച്ച കോട്ടയം മുണ്ടക്കയം പുഞ്ചവയൽ 504 നഗർ ഇടപ്പള്ളിൽ വെസ്‌ലി ജോൺസണി​ന്‍റെ (ജോമോൻ, 33) മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. ഇക്കഴിഞ്ഞ തിങ്കളാഴ്​ച രാത്രിയിലായിരുന്നു അപകടം. റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ്​ലി ജോലിയുടെ ഭാഗമായി അൽ അഹ്​സയിലേക്ക്​ പോയതാണ്​. അവിടെ വെച്ച്​ രാത്രി 12ഓടെയാണ്​ അപകടമുണ്ടായത്. വെസ്​ലി ഓടിച്ച മിനി ട്രക്കി​ന്‍റെ ഡ്രൈവർ കാബിൻ പാടെ തകർന്നുപോയി.

രണ്ട്​ വർഷം മുമ്പാണ്​ വെസ്​ലി സൗദിയിലെത്തിയത്​. അവിവാഹിതനാണ്​. വിവാഹം കഴിക്കാനായി ജനുവരിയിൽ നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ജോൺസൺ ആണ്​ പിതാവ്​. ജെസ്സി മാതാവ്​. ടി.എസ്​. രേഷ്​മ ഏക സഹോദരി. ബുധനാഴ്​ച രാത്രി 11.35ന്​ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകും. മുംബൈ വഴി വ്യാഴാഴ്​ച ഉച്ചക്ക്​ 12 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.