കഴിഞ്ഞ ദിവസം മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ  ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്  നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്. 

മസ്‍കത്ത്: മസ്‍കത്ത് ഡ്യൂട്ടി ഫ്രീ നടത്തി വരുന്ന 'ക്യാഷ് ആന്റ് കാർ' നറുക്കെടുപ്പിൽ വീണ്ടും പ്രവാസി മലയാളികൾ വിജയികളായി. മലപ്പുറം തിരൂർ സ്വദേശി മുജീബ് റഹ്‍മാൻ മാങ്ങാട്ടയിൽ 1,00,000 ഡോളറും കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദകുമാർ നാരായണ കുറുപ്പ് ലെക്സസ് കാറുമാണ് സ്വന്തമാക്കിയത്. 

കഴിഞ്ഞ ദിവസം മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്. 'ക്യാഷ് ആന്റ് കാർ' നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകൾ മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മസ്‍കത്ത് ഡ്യൂട്ടി ഫ്രീയിൽ നിന്നും വാങ്ങാനാവുമെന്ന് സംഘാടകര്‍ അറിയിച്ചു.