ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ഹോട്ടൽ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റിയാദ്: ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പു (34) നിര്യാതനായി. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശിയാണ്. ദീർഘ കാലമായി ജിദ്ദയിൽ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ മക്കാനി എന്ന പേരിൽ റസ്റ്റാറന്റ് നടത്തുകയായിരുന്നു.

നെഞ്ചുവേദനയെ തുടർന്ന് ചൊവ്വാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെ മരിച്ചു. ഭാര്യ മർസ്സീന മോളും ഒരേയൊരു മകൻ ആറുമാസമായ ഇവാൻ ആദമും സന്ദർശന വിസയിൽ ജിദ്ദയിലുണ്ട്. ഒരാഴ്ച്ച മുമ്പാണ് ഇവർ എത്തിയത്. പിതാവ്: പരേതനായ അബ്ദുറഹ്മാൻ കാറങ്ങാടൻ, മാതാവ്: ആയിഷ ചെങ്ങോടൻ. മൃതദേഹം മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Read Also - പ്രവാസി വിദ്യാർഥി പനി ബാധിച്ച് മരിച്ചു

പക്ഷാഘാതം;​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: പക്ഷാഘാതം പിടിപെട്ട്​റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ആഞ്ഞിലിയേട്ട്​ പറമ്പ്​ ഹൗസ്, കാറുകയിൽ വീട്ടിൽ പി. പ്രശാന്ത്​ (43) ആണ്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ മരിച്ചത്​.

റിയാദിൽ നിന്ന്​ 650 കിലോമീറ്ററകലെ വാദി ദവാസിറിൽ ​ആ​ട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്​തിരുന്ന ഇദ്ദേഹത്തിന്​ ശനിയാഴ്​ചയാണ്​ അസുഖം ബാധിച്ചത്​. ഉടൻ ദവാസിർ ജനറൽ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന്​ ഞായറാഴ്​ച എയർ ആംബുലൻസിൽ റിയാദിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്​ച രാത്രി 10ഓടെ മരിച്ചു. മൃതദേഹം ശുമൈസി ആശുപ​ത്രി മോർച്ചറിയിലാണ്​.

ഏഴ്​ വർഷമായി വാദി ദവാസിറിൽ ജോലി ചെയ്യുന്ന പ്രശാന്ത്​ ഒരു വർഷം മുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയി മടങ്ങിവന്നത്​. പിതാവ്​: അഞ്ഞിലിയേട്ട്​ പറമ്പ്​ വെളുത്ത പ്രകാശൻ, മാതാവ്​: ജഗത പ്രകാശൻ, ഭാര്യ: സിമി പ്രശാന്ത്, മക്കൾ: സിദ്ധാർഥ്​ പ്രശാന്ത്​, കാർത്തിക്​ പ്രശാന്ത്​, പ്രതീക്​ പ്രശാന്ത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..