സലാല: ഏഴ് വര്‍ഷത്തിലധികമായി നാട്ടില്‍ പോകാതിരുന്ന മലയാളി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം ചവറ സ്വദേശി വിജയകുമാറിനെയാണ് കഴിഞ്ഞ ദിവസം സലാല ചൗക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായിരുന്ന അദ്ദേഹം സലാലയില്‍ ടൈല്‍സ് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.