മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശിയാണ്. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരും ഹജ്ജിനായി അദ്ദേഹത്തിന്റെ കൂടെയുണ്ട്. 

റിയാദ്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് എത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മദീനയിൽ നിര്യാതനായത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശിയാണ്. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരും ഹജ്ജിനായി അദ്ദേഹത്തിന്റെ കൂടെയുണ്ട്. 

ജൂൺ അഞ്ചിന് പുറപ്പെട്ട സൗദി എയർലൈൻസിന്റെ എസ് വി 5743 വിമാനത്തിലാണ് അബൂബക്കർ ഹാജി മദീനയിലെത്തിയത്. മൃതദേഹം മദീനയിൽ ഖബറടക്കം നടത്തുന്നത്തിനുള്ള നടപടികൾ ഹജ്ജ് വളന്റിയർമാരുടെയും കേരളത്തിൽ നിന്നും എത്തിയ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടക്കുന്നു.

Read more: ഒരു വയസുകാരനായ മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി കെ.സി യൂനുസ് (42) ആണ് മരിച്ചത്. ബഹ്റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്‍തിരുന്ന ഇദ്ദേഹം ഒരാഴ്ചയായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് കുഞ്ഞി - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ - നസീബ. മകള്‍ - നെഹ്‍ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് തലക്കുളത്തൂര്‍ പടിഞ്ഞാറയില്‍ മമ്മദിന്റെ മകന്‍ ഷൗക്കത്ത് (38) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സൈലിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യാഷറായി ജോലി ചെയ്‍തിരുന്ന അദ്ദേഹം അടുത്തിടെയാണ് രണ്ട് മാസത്തെ അവധിയില്‍ നാട്ടിലേക്ക് പോയത്. ഭാര്യ - റാനിയ. മകന്‍ - മുഹമ്മദ്. മാതാവ് - ഹവ്വ. സഹോദരങ്ങള്‍ - ലത്തീഫ്, നാസര്‍, യൂസുഫ്, താഹിര്‍, ഷരീഫ്.