പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയ അറബിക് കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്ദുല്ല ഫൈസിയാണ് ഇന്ന് രാവിലെ  മരിച്ചത്.

റിയാദ്: ഹജ്ജ് കർമങ്ങളിൽ മുഴുകിയിരിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയ അറബിക് കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്ദുല്ല ഫൈസിയാണ് ഇന്ന് രാവിലെ (ബുധൻ) മരിച്ചത്. ഭാര്യയുടെ കൂടെ ഹജ്ജിനെത്തിയ അറഫാ സംഗമം കഴിഞ്ഞു മടങ്ങവെ മുസ്ദലിഫയിൽ തങ്ങിയശേഷം ഇന്ന് രാവിലെയായിരുന്നു അന്ത്യം.

Read also: ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന മലയാളി വനിതാ ഹജ്ജ് തീർത്ഥാടക മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർത്ഥാടകൻ മക്കയിൽ മരിച്ചു
റിയാദ്: മലയാളി തീർത്ഥാടകൻ മക്കയിൽ മരിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ തീർത്ഥാടകൻ മൂവാറ്റുപുഴ സ്വദേശി സഈദ് മൊയ്തീൻ (63) ആണ് മരിച്ചത്. ഈമാസം 14 നാണ് കൊച്ചിയിൽ നിന്നും ഇന്ത്യൻ ഹജ്ജ് കമ്മറ്റി വഴിയാണ് അദ്ദേഹം സൗദി അറേബ്യയില്‍ എത്തിയത്. സഹോദരിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അസീസിയയിലെ കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. 

രണ്ടു ദിവസം മുമ്പേ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ - ഫാത്തിമ, മക്കൾ - ഇല്യാസ്, യൂനുസ്, നിസ. മരുമക്കൾ - റജീന, നാജി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player