രണ്ടു ദിവസം മുമ്പേ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയായിരുന്നു.
റിയാദ്: മലയാളി തീർത്ഥാടകൻ മക്കയിൽ മരിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ തീർത്ഥാടകൻ മൂവാറ്റുപുഴ സ്വദേശി സഈദ് മൊയ്തീൻ (63) ആണ് മരിച്ചത്. ഈമാസം 14 നാണ് കൊച്ചിയിൽ നിന്നും ഇന്ത്യൻ ഹജ്ജ് കമ്മറ്റി വഴിയാണ് അദ്ദേഹം സൗദി അറേബ്യയില്‍ എത്തിയത്. സഹോദരിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അസീസിയയിലെ കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്.
രണ്ടു ദിവസം മുമ്പേ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ - ഫാത്തിമ, മക്കൾ - ഇല്യാസ്, യൂനുസ്, നിസ. മരുമക്കൾ - റജീന, നാജി.
Read also: ഹജ്ജ് തീർഥാടകരുടെ യാത്രക്ക് ഇതാദ്യമായി ഇത്തവണ ‘സെൽഫ് ഡ്രൈവിങ്’ ബസുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
