ശ്വാസകോശ രോഗബാധിതനായ മലയാളി ജിദ്ദയിൽ മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജിദ്ദ ബക്ഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 25 വർഷമായി പ്രവാസിയാണ്.

റിയാദ്: ശ്വാസകോശ രോഗബാധിതനായി ജിദ്ദയിൽ ചികിത്സയിലായിരുന്ന കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമർ നിര്യാതനായി. കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമർ (54) ആണ് മരിച്ചത്. ശറഫിയ റമദാൻ മസ്‌ജിദിന് സമീപം താമസിച്ചിരുന്ന അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജിദ്ദ ബക്ഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 25 വർഷമായി പ്രവാസിയാണ്. പരേതനായ ഉമറാണ് പിതാവ്, മാതാവ് സുഹറ. ഷാഹിനയാണ് ഭാര്യ. മക്കൾ: ഷഹവാഷസ, ഫാത്തിമത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ്‌ അഫ്‌വാൻ, മരുമകൻ: സുഫൈൽ ഹസ്സൻ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.