ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡിലുണ്ടായ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം സ്വദേശി ഷൈമോള്‍ തോമസാണ് ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 6.45നുണ്ടായ അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി നഴ്സിനും മകനും പരിക്കേറ്റു. മലയാളി നഴ്സുമാര്‍ സഞ്ചരിച്ചരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് എയര്‍ ആംബുലന്‍സ് എത്തിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നഴ്സ് ഇപ്പോള്‍ ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.