ജെസ്‌ന മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് മക്കളുണ്ട്. നേരത്തെ എറണാകുളം അമൃത ആശുപത്രിയിലും നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

റിയാദ്: സൗദിയിൽ നഴ്​സായിരുന്ന മലയാളി യുവതി ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതയായി. മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ആറുവർഷം സ്റ്റാഫ് നേഴ്‌സായി സേവനം അനുഷ്ഠിച്ച ശേഷം നാട്ടിലേക്ക്​ മടങ്ങിയ മുവാറ്റുപുഴ കീച്ചേരിപ്പടി സ്വദേശിനി ജെസ്‌ന (34) ആണ് മരിച്ചത്. ഭർത്താവ്: മാഹിൻ. മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് മക്കളുണ്ട്. എറണാകുളം അമൃത ആശുപത്രിയിലും നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെസ്‌നയുടെ നിര്യാണത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) അനുശോചനം രേഖപ്പെടുത്തി.