Asianet News MalayalamAsianet News Malayalam

ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്നു, രാവിലെ മലയാളി നഴ്സ് മരിച്ച നിലയിൽ; നാട്ടിൽ നിന്നെത്തിയത് മൂന്നാഴ്ച മുമ്പ്

ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിൻറു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് കൂടെയുള്ളവർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.

malayali nurse found dead in saudi arabia
Author
First Published Dec 4, 2023, 2:38 PM IST

റിയാദ്: മൂന്നാഴ്ച മുമ്പ് നാട്ടിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയ മലയാളി നഴ്സ് മരിച്ചു. വടക്കുകിഴക്കൻ സൗദിയിലെ ഹഫർ അൽബാത്വിൻ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കൽ റിൻറുമോൾ (28) ആണ് മരിച്ചത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിൽ അവധിക്ക് പോയ റിൻറു മോൾ നവംബർ 13 നാണ് തിരിച്ചുവന്നത്. 

ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിൻറു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് കൂടെയുള്ളവർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. പിതാവ്: മാളിയേക്കൽ ജോസ് വർഗീസ്. മാതാവ്: മേരിക്കുട്ടി. സഹോദരൻ: റോബിൻ ജോസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.

Read Also- ആറ് സംഖ്യകളില്‍ അഞ്ചും 'മാച്ച്'; നിനച്ചിരിക്കാതെ ഭാഗ്യമെത്തി, സുദര്‍ശന്‍ നേടിയത് 22,66,062 രൂപ

മകൻറെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെ അപകടം;  കാറിടിച്ച് മരണം, ഒടുവിൽ മലയാളികളുടെ ശ്രമഫലമായി മൃതദേഹം ഖബറടക്കി

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കർണാടക ബന്ദ്വാൽ കരംഖാന സ്വദേശി കിഡ്ല ഇസ്മായിലിെൻറ (58) മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ ശ്രമഫലമായി അഞ്ച് ദിവസത്തിനുശേഷം പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ ഖബറടക്കി. സൈക്കിളിൽ സഞ്ചരിക്കുേമ്പാൾ സിന്ധി സൂപ്പർമാർക്കറ്റിന് സമീപം ഇദ്ദേഹത്തെ കാറിടിക്കുകയായിരുന്നു. ഉടൻ തായിഫ് കിങ് ഫൈസൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

പിന്നീട് ഇദ്ദേഹത്തിെൻറ ബന്ധുക്കളെ കണ്ടെത്തുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോൾ മോബൈൽ ഫോൺ വാഹനം കയറി നശിച്ചിരുന്നു. അതിനാലാണ് സ്പോൺസറേയോ കൂടെ ജോലി ചെയ്യുന്നവരേയോ കണ്ടെത്താൻ കഴിയാതിരുന്നത്.

മരണം നടന്ന് മൂന്നാം ദിവസം തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും കോൺസുലേറ്റ് കമ്യൂനിറ്റി വെൽഫെയർ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സ്വാലിഹുമായി കിങ് ഫൈസൽ ആശുപത്രി അധികൃതർ ബന്ധപ്പെടുകയും അവകാശികളെ കണ്ടെത്താത്ത ഇന്ത്യക്കാരെൻറ മൃതദേഹത്തെ കുറിച്ച് വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെയും സ്പോൺസറെയും കണ്ടെത്തുകയും ബന്ധുക്കൾ നൽകിയ വക്കാലത്ത് പ്രകാരം നിയമ നടപടിക്രമങ്ങൾ നാലകത്ത് മുഹമ്മദ് സ്വാലിഹ് പൂർത്തീകരിക്കുകയായിരുന്നു.

32 വർഷമായി തായിഫിലെ സാമി ബിൻ മുഹമ്മദ് സാഫി എസ്റ്റാബ്ലിഷ്മെൻറിൽ ജോലി ചെയ്യുന്ന ഇസ്മായിൽ അവസാനമായി നാട്ടിൽ പോയി വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. ഡിസംബറിൽ മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യയും ദുബൈയിൽ ജോലി ചെയ്യുന്ന മകനും ഒരു മകളുമടങ്ങിയതാണ് പരേതെൻറ കുടുംബം. നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അസർ നമസ്കാരാനന്തരം അബ്ദുല്ലാഹിബ്നു അബ്ബാസ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാര ശേഷം മൃതദേഹം ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും മകൻ സുഹൈബും ബന്ധുക്കളും നാലകത്ത് മുഹമ്മദ് സാലിഹും കെ.എം.സി.സി പ്രവർത്തരും സ്പോൺസറും കമ്പനി ജീവനക്കാരും പരേതെൻറ നാട്ടുകാരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios