ദുബായ്: ദുബായില്‍ നഴ്‌സായി ജോലി ചെയയ്യുന്ന മലയാളി സുനിതയ്ക്ക് കഴിഞ്ഞ ദിവസം ഒരു സന്ദേശം ലഭിച്ചു. കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്ക്കായി നടത്തുന്ന സേവനങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായിരുന്നു ആ സന്ദേശം. യുഎഇയുടെ രാഷ്ട്രമാതാവ് ഷെയ്ഖ് ഫാത്തിമ ബിന്‍ത് മുബാറക് അല്‍ നഹ്യാന്റേതായിരുന്നു ആ സന്ദേശം. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഭാര്യയും ജനറല്‍ വുമന്‍സ് യൂണിയന്‍ മേധാവിയുമാണ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്. 

കോട്ടയം കടുത്തുരുത്തി പെരുവ സ്വദേശിയായ സുനിത ഗോപി, ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ മെഡിക്ലിനിക് സിറ്റി ആശുപത്രിയിലെ യീണിറ്റ് മാനേജറാണ്. സുനിതയടക്കം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇത്തരമൊരു അഭിനന്ദന സന്ദേശം ലഭിച്ചിരിക്കുന്നത്. 

'' പ്രിയപ്പെട്ട മകള്‍ സുനിത, കൊറോണ വൈറസ് ബാധിതരുടെ ചികിത്സക്കായി നിങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ വിളികേട്ടുള്ള നിങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് അഭിനന്ദനം. ഈ വേഷയില്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനം. ദൈവം കൂടെയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടൊപ്പം നിങ്ങള്‍ ഈ രാജ്യത്തിന്റെ സമ്പത്തായി തീരട്ടെ എന്ന് ആശംസിക്കുന്നു. എന്ന് നിങ്ങളുടെ മാതാവ് ഷെയ്ഖ് ഫാത്തിമ ബിന്‍ത് മുബാറക് അല്‍ നഹ്യാന്‍. 

''അറബിക് ഭാഷയിലുള്ള സന്ദേശം ലഭിച്ചപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ അറബ് വംശജരായ സഹപ്രവര്‍ത്തകരോട് ചോദിച്ചാണ് മനസ്സിലാക്കിയത്. അതോടെ വലിയ സന്തോഷമായി. '' സുനിത പറഞ്ഞു. ഈ സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് അഭിനന്ദനവുമായെത്തിയതെന്നും സുനിത പറഞ്ഞു. ഇത് യുഎഇയിലെ എല്ലാ മലയാള് നഴ്‌സമാര്‍്കകുമുള്ളതാണെന്നും അവര്‍ പറഞ്ഞു. 

സുനിതയുടെ ഭര്‍്തതാവ് പ്രശാന്ത് ഗലദാരി എന്‍ജിനിയറിംഗ് പ്ലാനിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥി ഹരിപ്രസാദ്, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഗായത്രി എന്നിവരാണ് മക്കള്‍.