സൗദി അറേബ്യയിൽ പെയിന്‍റിങ് തൊഴിലാളിയായ മലയാളി മരിച്ചു. താമസസ്ഥലത്ത് വെച്ചാണ് ബാബുവിന് ഹൃദയാഘാതം ഉണ്ടായത്. പെട്ടെന്നുതന്നെ മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ പെയിൻറിങ് തൊഴിലാളിയായ മലയാളി താമസസ്ഥലത്ത് മരിച്ചു. പാലക്കാട്, ആലത്തൂർ, വടക്കഞ്ചേരി സ്വദേശി ബാബു (48) ആണ് മരിച്ചത്. ഉനൈസ സനാഇയയിലെ പെയിൻറിങ് വർക്ക് ഷോപ്പിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred

തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ചാണ് ബാബുവിന് ഹൃദയാഘാതം ഉണ്ടായത്. പെട്ടെന്നുതന്നെ മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു. ഭാര്യ: രമ്യ. മക്കൾ: രണ്ട് മക്കൾ. ബാബുവിെൻറ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഉനൈസ കെ.എം.സി.സി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.