Asianet News MalayalamAsianet News Malayalam

ഉംറക്കിടെ മക്കയിൽ കാണാതായ മലയാളി തീർഥാടകയെ കണ്ടെത്തി

റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫിനും മറ്റുമായി റിയാദിൽനിന്നും ഉംറ സംഘത്തോടൊപ്പം മാർച്ച് 28നാണ് ഇവർ മക്കയിലെത്തിയത്.

malayali pilgrim went missing while performing umrah found in makkah
Author
First Published Apr 4, 2024, 10:41 AM IST

റിയാദ്: ഉംറ നിർ‍വഹിക്കുന്നതിനിടെ മക്കയിൽ കാണാതായ മലയാളി തീർഥാടകയെ കണ്ടെത്തി. മാർച്ച് 31 മുതൽ കാണാതായ എറണാകുളം വാഴക്കാല തുരുത്തേപറമ്പ് സ്വദേശിനി മറിയം നസീറിനെ (65) മസ്ജിദുൽ ഹറാമിൽ വെച്ച് തന്നെയാണ് ബുധനാഴ്ച കണ്ടെത്തിയത്. 

റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫിനും മറ്റുമായി റിയാദിൽനിന്നും ഉംറ സംഘത്തോടൊപ്പം മാർച്ച് 28നാണ് ഇവർ മക്കയിലെത്തിയത്. മാർച്ച് 31ന് റിയാദിലുള്ള മകൻ മനാസ് അൽ ബുഹാരിയെ വിളിച്ച് താൻ ഖുർആൻ പാരായണത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കുകയായിരുന്നത്രെ. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് ഇവരെ അന്വേഷിച്ച് റിയാദിൽനിന്ന് മകൻ മക്കയിലെത്തിയിരുന്നു.

Read Also -  ചെറിയ പെരുന്നാൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, ഒമ്പത് ദിവസം അവധി, അറിയിച്ച് ദുബൈ അധികൃതര്‍

ഹൃദയാഘാതം മൂലം താമസ സ്ഥലത്തുവെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ദുഖ്നയിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ വടക്കാഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുവിന്റെ മൃതദേഹം ദുഖ്നയിൽ ഖബറടക്കി. ദുഖ്നയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്ന കുഞ്ഞീതു ഈ മാസം 22ന് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. 

നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും ഖുറൈമാൻ സൽഹിയ കെ.എം.സി.സി പ്രവർത്തകരും നേതൃത്വം നൽകി. ദുബൈയിൽ ജോലി ചെയ്യുന്ന മരുമകൻ ഷഫീഖ് ഖബറടക്കത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios