ജിസാന്‍: സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കിടെ സ്വദേശിയായ യുവതിയോട് വഴിവിട്ട തമാശ പറഞ്ഞതിന്‍റെ പേരില്‍ അപമര്യദായ്ക്ക് ശിക്ഷിച്ച മലയാളി തിരികെ നാട്ടിലേക്ക്. കേസില്‍ ജയിലിലായ മലപ്പുറം മേലാറ്റൂര്‍ സ്വദേശിയാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് ഇന്ന് നാട്ടിലേക്ക് തിരിക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകന്‍റെ ഇടപെടലിലാണ് ഇയാള്‍ക്ക് മോചനം ലഭിച്ചത്. ശിക്ഷാ കാലാവധിയായ ഏഴുമാസം അവസാനിച്ചെങ്കിലും യുവതി ആവശ്യപ്പെട്ട അമ്പതിനായിരം റിയാല്‍ നല്‍കാന്‍ കഴിയാതെ വന്നതോടെ ഇയാളുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിലായിരുന്നു. വിവരം അറിഞ്ഞെത്തിയ ജിസാനിലെ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവും ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റുമായ ഹാരിസ് കല്ലായി വിഷയത്തില്‍ ഇടപെടുകയായിരുന്നു.  

ജയില്‍ മേധാവിയുമായും യുവതിയുടെ ഭര്‍ത്താവുമായും നിരന്തരം സംസാരിച്ചതോടെ നഷ്ടപരിഹാര തുക നല്‍കാതെ തന്നെ ഇയാളെ വിട്ടയയ്ക്കാന്‍ തീരുമാനമായി. ഇന്നത്തെ എയര്‍ അറേബ്യ വിമാനത്തില്‍ ഇയാള്‍ ഇന്ന് നാട്ടിലെത്തും.