ബാലഭദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ പോയത്.

മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നാട്ടില്‍ വെച്ച് മരണപ്പെട്ടു. കൊല്ലം സ്വദേശി സജീവ് കുമാറിന്റെ മകൾ ബാലഭദ്ര (ചക്കി - 15) ആണ് നാട്ടിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ബാലഭദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ പോയത്.

മാതാവ് - തിരുവനന്തപുരം മലയടി ഇടമല ശ്രീവിലാസത്തിൽ പരേതനായ ശ്രീ സുകുമാരന്റെ മക്കൾ ശാലിനി. സഹോദരി - കൃഷ്ണവേണി. സംസ്കാരം ഇന്ന് തിരുവനന്തപുരം മലയടി ഇടമലയിൽ കുടുംബവീട്ടിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read also: പരിക്കേറ്റ് നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോർട്ടിന് മുന്നിൽ വെച്ച് വാഹനമിടിച്ച് ഗുരുതര പരിക്ക്

മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ പാലക്കാട്‌ സ്വദേശിനി മക്കയിൽ നിര്യാതനായി. ആലത്തൂർ സ്വദേശിനി ആമിന (77) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മക്ക കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. അതിനിടയിൽ രോഗം മൂർച്ഛിക്കുകയും തിങ്കളാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു. 

ഭർത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന, മരുമക്കൾ ഇബ്രാഹിം, യഅക്കൂബ്, പേര മകൻ ജുമാൻ എന്നിവരുടെ കൂടെ സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. വിവരമറിഞ്ഞ് മകൻ സലീമും ഭാര്യ റഹ്മത്തും നാട്ടിൽ നിന്നും മക്കയിലെത്തി. മറ്റൊരു മകൾ - റാഷിദ, മരുമകൻ - റഫീഖ്.