ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന അതുല്‍ ഓടിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

കോഴിക്കോട്: യു.എ.ഇയിലെ റാക് സ്റ്റീവന്‍ റോക്കില്‍ ഭീമന്‍ ട്രക്ക് മറിഞ്ഞ് മലയാളിയായ യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ കുണ്ടിലത്തോട്ട് വീട്ടില്‍ അതുല്‍(27) ആണ് മരിച്ചത്. അതുല്‍ അടുത്ത മാസം അവധിക്ക് നാട്ടില്‍ വരാനിരിക്കേയാണ് ദാരുണ അപകടം നടന്നത്. 

അതുലാണ് അപകടം നടക്കുന്ന സമയത്ത് ട്രക്ക് ഓടിച്ചിരുന്നത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന അതുല്‍ ഓടിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുകയായിരുന്നു അതുൽ. അവിവാഹിതനാണ്. അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനാണ്. 

Read More: തൃത്തല്ലൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു, ക്യാബിനിൽ കുരുങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം, 32 പേര്‍ക്ക് പരിക്ക്