നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ വിമാനത്താവളത്തിേലക്ക് പോകുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

റിയാദ്: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മലയാളി തീർഥാടക ബസിൽ മരിച്ചു. മക്കയിൽ ഉംറ കർമങ്ങൾ നിർവഹിച്ച ശേഷം മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിെൻറ ഭാര്യ ഖദീജ കെ.കെ (34) ഹൃദയാഘാതം മൂലം മരിച്ചത്.

നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ വിമാനത്താവളത്തിേലക്ക് പോകുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം മദീനയിൽ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി കുടുംബം അറിയിച്ചു. ഏക മകൻ: ഹാഫിദ് റിദ്വാൻ.

Read Also -  വിമാന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

പൊതുശുചിത്വം പ്രധാനം; ഈ നിയമലംഘനങ്ങള്‍ക്ക് 'കീശ കാലിയാകും', അറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം

റിയാദ്: പൊതുശുചിത്വം സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കോടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം. ഞായറാഴ്ച (ഒക്ടോബർ 15) മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ പട്ടികയിലാണ് ഇക്കാര്യമുള്ളത്. 

മാലിന്യപ്പെട്ടികൾ, അവയ്ക്ക് ചുറ്റുമുള്ള വേലികൾ, അല്ലെങ്കിൽ അവ നിൽക്കുന്ന തറ എന്നിവയിൽ കൃത്രിമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യൽ നിയമലംഘനമായി കണക്കാക്കും. 1,000 റിയാൽ പിഴയും നാശനഷ്ടത്തിെൻറ മൂല്യത്തിന് നഷ്ടപരിഹാരവും ഉൾപ്പെടെ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി. മാലിന്യ പെട്ടികളുടെ സ്ഥാനം മാറ്റുന്നതും നിശ്ചിത ആവശ്യങ്ങൾക്ക് അല്ലാതെ അവ ഉപയോഗിക്കുന്നതും നിയമലംഘനമാണ്. 

അതിന് 500 റിയാൽ പിഴയും നാശനഷ്ടത്തിന്‍റെ മൂല്യത്തിന് അനുസൃതമായി നഷ്ടപരിഹാരവും ഈടാക്കും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പൊതുചുവരുകൾ എഴുതി വൃത്തികേടാക്കിയാൽ 100 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. എഴുത്തുകൾ മായ്ച്ച് ചുവരുകൾ വൃത്തിയാക്കുകയും വേണം. പൊതുശുചിത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കൽ സ്വദേശികൾക്കും വിദേശികൾക്കും ബാധമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം