മൃതദേഹം വ്യാഴാഴ്ച മക്കയിൽ ഖബറടക്കി.

റിയാദ്: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. വയനാട്, ബീനാച്ചി സ്വദേശിനി ഫാത്വിമ (64) ആണ് മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ചത്. മൃതദേഹം വ്യാഴാഴ്ച മക്കയിൽ ഖബറടക്കി. ഭർത്താവ്: വലിയകുന്നൻ മൊയ്‌ദീൻ കുട്ടി ഹാജി. അബ്ദുറസാഖ്‌ (തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരൻ), ബഷീർ (ലണ്ടൻ) എന്നിവരാണ് മക്കൾ. 

Read Also - കനത്ത തിരിച്ചടി; സന്ദര്‍ശകവിസ നയത്തില്‍ വന്‍ മാറ്റം, മൂന്ന് മാസത്തെ വിസിറ്റ് വിസ നിര്‍ത്തിയതായി റിപ്പോര്‍ട്ട്

ഈ ഗള്‍ഫ് രാജ്യത്തേക്ക് ഇനി എളുപ്പം പറക്കാം; ആറ് രാജ്യക്കാര്‍ക്ക് കൂടി ഇ -വിസ റെഡി

റിയാദ്: ആറ് രാജ്യക്കാര്‍ക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിക്കാന്‍ തുടങ്ങിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഈ രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്കായി ഓണ്‍ലൈനായി അപേക്ഷിക്കുകയോ സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന മുറയ്ക്ക് വിസ നേടാനോ സാധിക്കും. 

തുര്‍ക്കി, തായ്‌ലന്‍ഡ്, മൗറീഷ്യസ്, പനാമ, സീഷെല്‍സ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാര്‍ക്കാണ് ഇ വിസയും ഓണ്‍ അറവൈല്‍ വിസയും അനുവദിക്കാന്‍ തുടങ്ങിയത്. ഇതോടെ ഇ-വിസയും ഓണ്‍ അറൈവല്‍ വിസയും ലഭിക്കുന്ന രാജ്യക്കാരുടെ എണ്ണം 63 ആയി. എന്നാൽ ഇത്തവണയും ഈ ലിസ്റ്റിൽ ഇന്ത്യ ഉൾപ്പെട്ടില്ല. ‘റൂഹ് അൽ സഉൗദിയ’ (http://Visa.visitsaudi.com) േപാർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. 

ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് പരിപാടികളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിക്കും. സൗദിയ, ഫ്‌ളൈ നാസ് വിമാനങ്ങളിലെ യാത്രക്കാർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസയും അനുവദിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം