ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്നു.
റിയാദ്: സന്ദർശന വിസയിൽ റിയാദിൽ മകൻറെ അടുത്തെത്തിയ മലപ്പുറം സ്വദേശി ആശുപത്രിയിൽ ചികിത്സയലിരിക്കെ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് തൂതപാറലിലെ പാറകളത്തിൽ വീട്ടിൽ ഹംസ (71) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഭാര്യയുൾപ്പടെ കുടുംബസമേതം റിയാദിൽ മകൻറെ അടുത്ത് എത്തിയത്. പിതാവ്: ബീരാൻ കുട്ടി ഹാജി (പരേതൻ), മാതാവ്: കുന്നിരുമ്മ, ഭാര്യ: കുഞ്ഞിമ്മ, മക്കൾ: നിഷാദ്, റംസീന. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ഹനീഫ മുതുവല്ലൂർ, മജീദ് മണ്ണാർമല, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും.
ആഴ്ചകൾക്ക് മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തി; മലയാളി യുവ മതപണ്ഡിതൻ നിര്യാതനായി
റിയാദ്: മലയാളി യുവ മതപണ്ഡിതൻ ജിദ്ദയിൽ നിര്യാതനായി. ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്ദുൽ അസിസ് സഖാഫി (41) ആണ് ഇന്ന് ജിദ്ദയിൽ മരിച്ചത്. കഴിഞ്ഞ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനാണ്. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഐ.സി.എഫ് മുശ്‌രിഫാ യൂനിറ്റ് പ്രസിഡൻറായും ജിദ്ദ ഇമാം റാസി മദ്റസ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ സൗദിയിലുണ്ടായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആഴ്ചകൾക്ക് മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്.
ഒരു ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. പാക്കണ കുത്തു കല്ലൻ അബൂബക്കറിൻറെ മകനാണ്. കൈതപ്പൊയിൽ സ്വാദേശി ഷാജിമായാണ് ഭാര്യ. ഉമ്മ നഫീസ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്‌റുൽ ഹാഫി എന്നിവർ മക്കളാണ്. ജിദ്ദ ഐ.സി.എഫ് വെൽഫെയർ വിഭാഗം, അബൂബക്കർ സിദ്ധീഖ് അയിക്കരപ്പടി, അബ്ദുന്നാസർ ഹാജി മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കുന്നതിന് രംഗത്തുണ്ട്. അബ്ദുൽ അസിസ് സഖാഫിയുടെ നിര്യാണത്തിൽ ജിദ്ദ ഐ.സി.എഫ് അനുശോചനം രേഖപ്പെടുത്തി.
