തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽ അമറാത്തിൽ കബറടക്കി.

മസ്‌കറ്റ്: മലയാളി യുവതി ഒമാനില്‍ നിര്യാതയായി. കണ്ണൂര്‍ പുതിയതെരു പനങ്കാവ് റോഡില്‍ ഷറാസ്സില്‍ സമീലിന്റെ മകള്‍ താനിയ സമീല്‍ (21) ആണ് മരിച്ചത്. മാതാവ്: തന്‍സീറ. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽ അമറാത്തിൽ കബറടക്കി.

മറ്റൊരു സങ്കടകരമായ വാര്‍ത്തയും ഒമാനില്‍ നിന്ന് പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട വടകുമാക്കര വെള്ളാങ്ങല്ലൂര്‍ കൊച്ചി പറമ്പില്‍ അബ്ദുല്‍ ഖാദര്‍ (69) ആണ് മസ്കറ്റില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. മസ്‌കത്ത് യുനൈറ്റഡ് കാർഗോ ഉടമ നിയാസിന്റ പിതാവാണ്. മാതാവ്: ഐഷ ബീവി. ഭാര്യ: റംല.

Read Also -  എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച അടച്ചിടും, അന്താരാഷ്ട്ര സ്കൂളുകൾക്കും ബാധകം; പ്രധാന അറിയിപ്പുമായി ഒമാൻ അധികൃതര്‍

യുഎഇയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക്

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. 

ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. മറ്റ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയതായി അധികൃതര്‍ രക്ഷിതാക്കള്‍ക്ക് വിവരം കൈമാറുകയും ചെയ്തു. സ്കൂള്‍ ബസ് പെട്ടെന്ന് വളവില്‍ തിരിച്ചപ്പോള്‍ നടപ്പാതയിലേക്ക് കയറിയാണ് അപടകമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജ്യുക്കേഷന്‍ അ​തോ​റി​റ്റി (എ​സ് പി ഇ എ) ക​ഴി​ഞ്ഞ​വ​ർ​ഷം 2,000 ബ​സു​ക​ളി​ൽ കാ​മ​റ​ക​ളും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ചി​രു​ന്നു. കൊവി​ഡി​ന്​ മു​മ്പ് ത​ന്നെ ബ​സു​ക​ളി​ൽ ജിപിഎ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച്​ ട്രാക്കി​ങ്​ സൗ​ക​ര്യവും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...