36 വർഷമായി പ്രവാസിയായ മലയാളി യുവതി മരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റും.
റിയാദ്: മലയാളി യുവതി റിയാദിൽ മരിച്ചു. 36 വർഷമായി റിയാദിൽ പ്രവാസിയായ അഷ്‌റഫ് നെട്ടൂർ-പിലാക്കണ്ടി ലൈല ദമ്പതികളുടെ മകൾ ഷഫ്‌ല (37) ആണ് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് മരിച്ചത്.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റും. സഹോദരങ്ങളായ മുഹമ്മദ് അജ്മൽ, മുഹമ്മദ് സഹൽ എന്നിവർ റിയാദിൽ തന്നെ ജോലി ചെയ്യുന്നു. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകൻ മെഹ്ബൂബ് അഞ്ചരക്കണ്ടി രംഗത്തുണ്ട്.


