ആലപ്പുഴ ചേർത്തല സ്വദേശിനി തങ്കമ്മ തോമസ് (85) ആണ് കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ ഹൃദയാഘാതം മൂലം മരിച്ചത്.

റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ മരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശിനി തങ്കമ്മ തോമസ് (85) ആണ് കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ ഹൃദയാഘാതം മൂലം മരിച്ചത്. സന്ദർശന വിസയിലെത്തി കഴിഞ്ഞ ആറ് മാസമായി മക്കളോടൊപ്പം കഴിയുകയായിരുന്നു. 

ഖോബാർ അൽദോസരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ജോർജ് തോമസ് റെജി (അൽ ദോസരി ജീവനക്കാരൻ), ബിജി തോമസ്, സെനി തോമസ് എന്നിവർ മക്കളാണ്. നിയമ നടപടികർ പൂർത്തീകരിക്കാൻ സാമൂഹിക പ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ട്. 

Read also: പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള സമയം മാര്‍ച്ച് നാലിന് അവസാനിക്കും; കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്

പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു
റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. കോഴിക്കോട് കോഴിക്കോട് കൊയിലാണ്ടി സ്വദേശി കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു (56) ആണ് ഹൃദയാഘാതം മൂലം ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. കുഞ്ഞിക്കണ്ണന്‍ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ - ലത. ആറു മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങൾ - ശ്യാമള, പ്രമീള. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, അലി അക്ബര്‍ ചെറൂപ്പ എന്നിവര്‍ രംഗത്തുണ്ട്.

Read also: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചത് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ