സന്ദർശക വിസയില്‍ മകന്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു
ജിദ്ദയിലുള്ള മകൻ മുഹമ്മദ് ആഷിക്കിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയതായിരുന്നു. ഭർത്താവ് കുഞ്ഞയമ്മു പാറമ്മൽ നാട്ടിലാണ്.

റിയാദ്: സന്ദർശക വിസയില്‍ സൗദി അറേബ്യയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി സുബൈദ കിളയിൽ (54) ആണ് ജിദ്ദയില്‍ മരിച്ചത്. ജിദ്ദയിലുള്ള മകൻ മുഹമ്മദ് ആഷിക്കിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയതായിരുന്നു. ഭർത്താവ് കുഞ്ഞയമ്മു പാറമ്മൽ നാട്ടിലാണ്.
മക്കൾ - മുഹമ്മദ് ആഷിഖ്, മുസ്താഖ്, ഹിദ ഷെറിൻ, നദ, അൻഫിദ, ഹംന, അബ്‌ശാദ്. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളി മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. കാളമ്പാടി സ്വദേശി അബ്ബാസ് ഫൈസി (55) ആണ് മരിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകനാണ്. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം മക്ക ശറാഇയയിൽ പച്ചക്കറി കടയിൽ ജീവനക്കാരനായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ - ഹഫ്‌സത്ത്. നാലു മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.
Read also: റോഡ് മുറിച്ച് കടക്കുന്നതിനിടെ പൊലീസ് വാഹനമിടിച്ചു; ഇന്ത്യൻ വിദ്യാർഥിനിക്ക് യുഎസിൽ ദാരുണാന്ത്യം