പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി നിറപമ്പ് ആലിയത്തൊടി മൊയ്തു-ഫാത്തിമ ദമ്പതികളുടെ മകൻ കമറുദ്ദീൻ (42) ആണ് മരിച്ചത്.

റിയാദ്: ദമ്മാമിന് സമീപം ഖത്വീഫിലെ സഫ്‌വയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി നിറപമ്പ് ആലിയത്തൊടി മൊയ്തു-ഫാത്തിമ ദമ്പതികളുടെ മകൻ കമറുദ്ദീൻ (42) ആണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

13 വർഷമായി ഖത്വീഫിലെ സ്വകാര്യ നിർമാണകമ്പനിയിലെ ജീവനക്കാരനായ കമറുദ്ദീന് വ്യാഴാഴ്ച അപകടമുണ്ടാകുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഫസീല, മക്കൾ: ഫാത്തിമ മിൻഹ, ഫാത്തിമ മിസ്ന, ഹെൻസ മെഹറിഷ്.

ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ദമ്മാമിൽ ഖബറടക്കുമെന്ന് ഖത്വീഫ് കെ എം സി സി ഭാരവാഹികൾ അറിയിച്ചു. നിയമനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അൽ ഖോബാർ കെ എം സി സി പ്രസിഡൻറ് ഇഖ്ബാൽ ആനമങ്ങാടിെൻറ നേത്യത്വത്തിൽ നടന്നുവരികയാണ്.

ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം 3 മാസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം