വെറ്റിനറി മെഡിസില്‍ വിഭാഗം വിദ്യാര്‍ത്ഥിനിയായ 20കാരി ഈന്തപ്പന ദേഹത്ത് വീണ് മരിച്ചു. 

അമ്മാൻ: ഈജിപ്തില്‍ ഈന്തപ്പന ഒടിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. 20കാരിയായ നാന്‍സി അഹ്മദ് ആണ് മരിച്ചത്.

സാഗസിഗ് യൂണിവേഴ്സിറ്റിയിലെ വെറ്റിനറി മെഡിസിന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയാണ് നാന്‍സി. കഴിഞ്ഞ ബുധനാഴ്ച മോശം കാലാവസ്ഥയെ തുടര്‍ന്ന് ഈന്തപ്പന ഒടിഞ്ഞ് നാന്‍സിയുടെ ദേഹത്ത് വീഴുകയായിരുന്നു. നാന്‍സിയുടെ തലച്ചോറിന് പരിക്കേല്‍ക്കുകയും നട്ടെല്ല് ഒടിയുകയും ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഗുരുതര പരിക്കേറ്റ നാന്‍സി വെള്ളിയാഴ്ച മരണപ്പെട്ടു. 

Read Also -  നിർമ്മാണത്തിലിരുന്ന വീടിന് മുകളിൽ നിന്ന് വീണ് കുവൈത്തിൽ പ്രവാസി തൊഴിലാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം