ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചാറിങ് ക്രോസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ലണ്ടന്‍: സ്റ്റുഡന്‍റ് വിസയില്‍ ഒരു മാസം മുമ്പ് യുകെയിലെത്തിയ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമണ്‍ (25) ആണ് ലണ്ടന്‍ ചാറിങ് ക്രോസ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം മരിച്ചത്. 

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചാറിങ് ക്രോസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ രക്താര്‍ബുദമാണെന്ന് കണ്ടെത്തുകയായിരുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് റോഹാംപ്റ്റണില്‍ എംഎസ് സി ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിയായിരുന്നു. രാജസ്ഥാനില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് ഡേവിഡ് സൈമണ്‍. 

Read Also - ഇത് വിശാൽ, ദുബൈയിലെ സ്വപ്ന ശമ്പളമുള്ള ജോലി വലിച്ചെറി‌ഞ്ഞു, ഇനി ക്ഷേത്രത്തിൽ കാണാം!

 35 വർഷത്തെ പ്രവാസ ജീവിതം; ഹൃദയഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശി സൈദ് മുഹമ്മദ്‌ (55) ആണ് മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. 35 വർഷത്തിലധികമായി പ്രവാസി ആയിരുന്ന ഇദ്ദേഹം അഞ്ചു വർഷമായി മദീന സംസം റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.

മരണവിവരമറിഞ്ഞു മകൻ നൗഷാദും ബന്ധുക്കളും ജിദ്ദയിൽ നിന്ന് മദീനയിൽ എത്തിയിട്ടുണ്ട്. ഭാര്യ: സക്കീന, മക്കൾ: അഫ്സത്ത്, നൗഷാദ്, സിഫാനത്ത്. മരണാന്തര നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...