Asianet News MalayalamAsianet News Malayalam

പരിധിക്കപ്പുറം ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടുമെന്ന് സൗദി വാണിജ്യ മന്ത്രാലയം

ആളുകളെ എണ്ണം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാത്ത മാളുകളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ സ്ഥാപനം അടച്ചുപൂട്ടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

Malls warned to abide by capacity of shoppers or face closure
Author
Riyadh Saudi Arabia, First Published Mar 28, 2021, 11:42 PM IST

റിയാദ്: മാളുകളില്‍ അനുവദിച്ചിരിക്കുന്ന എണ്ണത്തേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ വീഴ്‍ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വക്താവ് അബ‌‍്‍ദുല്‍ റഹ്‍മാന്‍ അല്‍ ഹുസൈന്‍ അറിയിച്ചു.

ആളുകളെ എണ്ണം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാത്ത മാളുകളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ സ്ഥാപനം അടച്ചുപൂട്ടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ചില ഷോപ്പിങ് മാളുകളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്‍തു. ഈ സാഹചര്യത്തില്‍ മാളുകളില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളെ സംബന്ധിച്ചുള്ള ധാരണയും അധികം ആളുകളെത്തിയാല്‍ അവരുടെ പ്രവേശനം തടയുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ട്. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കി സ്വന്തം ആരോഗ്യം സംരക്ഷിക്കണമെന്ന് ഉപഭോക്താക്കളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Follow Us:
Download App:
  • android
  • ios