അബുദാബിയിലെ ഓയില്‍ കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് രണ്ട് യുവാക്കളില്‍ നിന്ന് അഞ്ചര ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. വിസ തട്ടിപ്പ് കേസിൽ പ്രതി പിടിയിലായി.
തിരുവനന്തപുരം: അബുദാബിയിലെ ഓയില്‍ കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ വിസ നല്‍കി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം ചങ്ങവിള ദേശം സ്വദേശി വിൻസ് (39) ആണ് ചേർപ്പ് പൊലീസിന്‍റെ പിടിയിലായത്.
അബുദാബിയിലെ ഓയില്‍ കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വ്യാജ വിസ നല്‍കി രണ്ട് യുവാക്കളില്‍ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തത്. പാലക്കലിൽ ചിപ്‌സ് ബിസിനസ് നടത്തുന്ന ഗിരീഷ്, പരിചയക്കാരനായ പ്രിൻസ് എന്നിവരാണ് പരാതിക്കാർ. ഗിരീഷിന് അബുദാബിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് കിട്ടാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് വ്യാജ വിസയാണെന്ന് മനസ്സിലായത്. തുടർന്ന് ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഒളിവില്‍ പോയ പ്രതിയെ അന്വേഷണ സംഘം തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്.


