ഹാനി അല്‍ഹല്‍വാനിയുടെ ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും കൗമാരക്കാരാണ് ഇവര്‍ ഇയാളെ അനുകരിക്കാന്‍ സാധ്യതയുണ്ടെന്നും അത് വലിയ അപകടമായി മാറിയേക്കാമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മുന്നറിയിപ്പ് നല്‍കി.

ജിദ്ദ: ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച് ചായ ഉണ്ടാക്കി ഭാര്യയ്ക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാള്‍ മക്കയില്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളിലെ സെലിബ്രിറ്റിയായ ഹാനി അല്‍ഹല്‍വാനിയെയാണ് മക്ക പൊലീസ് അറസ്റ്റ് ചെയ്തത്. തമാശയ്ക്ക് വേണ്ടി ക്ലോസറ്റിലെ വെള്ളമെടുത്ത് ചായയുണ്ടാക്കിയ ഇയാള്‍ ദൃശ്യങ്ങള്‍ സ്‌നാപ് ചാറ്റിലൂടെ പുറത്തുവിട്ടിരുന്നു. 

ഹാനി അല്‍ഹല്‍വാനിയുടെ ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും കൗമാരക്കാരാണ് ഇവര്‍ ഇയാളെ അനുകരിക്കാന്‍ സാധ്യതയുണ്ടെന്നും അത് വലിയ അപകടമായി മാറിയേക്കാമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മുന്നറിയിപ്പ് നല്‍കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

തമാശയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ചായയുണ്ടാക്കി ഭാര്യയ്ക്ക് നല്‍കിയതെന്ന് മറ്റൊരു വീഡിയോയില്‍ ഹാനി അല്‍ഹല്‍വാനി പറയുന്നുണ്ട്. ഭാര്യ എതിര്‍ത്തതോടെ ആദ്യത്തെ വീഡിയോ തന്റെ അക്കൗണ്ടില്‍ നിന്നും നീക്കിയെന്നും ഇയാള്‍ പറഞ്ഞു.