മസ്‍കത്ത്: ഒമാനില്‍ രണ്ട് കാറുകള്‍ക്ക് തീയിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഷിനാസ് വിലായത്തില്‍ വെച്ചാണ് ഇയാള്‍ രണ്ട് വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പ്രതിക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.