മരുഭൂമി പ്രദേശരത്ത് നിന്ന യുവാവ് തന്‍റെ വലത്തേ കയ്യിലേക്ക് വെടിയുതിര്‍ക്കുന്നതും തുടര്‍ന്ന് കയ്യില്‍ നിന്ന് രക്തം ഒലിക്കുന്നതും വീഡിയോയില്‍ കാണാം.

റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം കയ്യില്‍ വെടിവെച്ച പൗരന്‍ അറസ്റ്റില്‍. ഇയാള്‍ വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

മരുഭൂമി പ്രദേശരത്ത് നിന്ന യുവാവ് തന്‍റെ വലത്തേ കയ്യിലേക്ക് വെടിയുതിര്‍ക്കുന്നതും തുടര്‍ന്ന് കയ്യില്‍ നിന്ന് രക്തം ഒലിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ തെക്ക്-പടിഞ്ഞാറന്‍ സൗദിയിലെ നജ്റാന്‍ മേഖലയിലെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിയമാനുസൃതമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെട്ട നിരവധി പേരെ സൗദി പൊലീസ് അടുത്തിടെയായി അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. 

Also Read: പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിൻ അപകടത്തിൽ മരിച്ചു

അമിതവേഗത്തില്‍ കാറോടിച്ച് സ്പീഡ് റഡാര്‍ ഇടിച്ചു തകര്‍ത്തു; സൗദിയില്‍ യുവാവ് അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ അമിതവേഗത്തില്‍ കാറോടിച്ച് വേഗത നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ സ്പീഡ് റഡാര്‍ ഇടിച്ചു തകര്‍ക്കുകയും കാറിന് പിന്നില്‍ ഇത് വലിച്ചുകൊണ്ട് പോകുകയും ചെയ്ത സ്വദേശിയെ അറസ്റ്റ് ചെയ്തു. ലാന്‍ഡ് ക്രൂയിസര്‍ സ്പീഡ് റഡാര്‍ വലിച്ചു കൊണ്ട് പോകുന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ അല്‍ ജൗഫ് പ്രവിശ്യയുടെ ഭാഗമായ ദുമാത് അല്‍ ജന്‍ഡല്‍ ഗവര്‍ണറേറ്റിലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഇതേ യുവാവ് തന്നെ സമാന രീതിയിലുള്ള കുറ്റകൃത്യം സൗദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ സകാകായിലും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.