കുവൈത്ത് നിയമം അനുസരിച്ച് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും 1000 ദിനാറില്‍ കുറയാത്ത പിഴയോ ഇവ രണ്ടില്‍ ഏതെങ്കിലുമോ ആണ് ശിക്ഷയായി ലഭിക്കുക. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിരക്കേറിയ തെരുവിലൂടെ നഗ്നനായി നടന്ന യുവാവ് അറസ്റ്റില്‍. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തെരുവിലൂടെ നടക്കുന്നതിനിടെ ഇയാള്‍ യാത്രക്കാരെ അലോസരപ്പെടുത്തുന്ന രീതിയില്‍ അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നതായും വീഡിയോയിലുണ്ട്. 

വീഡിയോ വൈറലായതിന് മണിക്കൂറുകള്‍ക്ക് ശേഷം ഹവാലി ഗവര്‍ണറേറ്റില്‍ നിന്ന് ഇയാളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇയാള്‍ ഏത് രാജ്യക്കാരന്‍ ആണെന്ന് വ്യക്തമായിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് മന്ത്രാലയം അറിയിച്ചു. 

കുവൈത്ത് നിയമം അനുസരിച്ച് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും 1000 ദിനാറില്‍ കുറയാത്ത പിഴയോ ഇവ രണ്ടില്‍ ഏതെങ്കിലുമോ ആണ് ശിക്ഷയായി ലഭിക്കുക.