Asianet News MalayalamAsianet News Malayalam

കുവൈത്തിലേക്ക് ഹാഷിഷ് കടത്തി; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

ബാറ്ററി മാറ്റി ഈ സ്ഥലത്ത് സിഗരറ്റിന്റെ രൂപത്തിലാക്കി ഹാഷിഷ് ഒളിപ്പിക്കുകയായിരുന്നു.

man arrested in kuwait for attempt to smuggle hashish
Author
First Published Dec 19, 2022, 10:48 AM IST

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചില്‍ വെച്ചാണ് ഹാഷിഷുമായെത്തിയ വിദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അറബ് യുവാവാണ് പിടിയിലായത്. ഇലക്ട്രോണിക് സ്‌കെയിലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് ഹാഷിഷ് കഷണങ്ങളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ബാറ്ററി മാറ്റി ഈ സ്ഥലത്ത് സിഗരറ്റിന്റെ രൂപത്തിലാക്കി ഹാഷിഷ് ഒളിപ്പിക്കുകയായിരുന്നു. ഇയാളെ തുടര്‍ നിയമ നടപടികള്‍ക്കായി ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറി.

Read More - താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ പരിശോധനകള്‍ തുടരുന്നു; 79 പേര്‍ അറസ്റ്റില്‍

സൗദിയിലേക്ക് അതിർത്തികൾ വഴി മയക്കുമരുന്ന് കടത്ത്; 421 പേര്‍ പിടിയില്‍

സൗദി അറേബ്യയിലേക്ക് അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 421 പേരെ സൈന്യം അറസ്റ്റ് ചെയ്തതായി അതിർത്തി സുരക്ഷ സേന വക്താവ് കേണൽ മിസ്ഫർ അൽഖരൈനി അറിയിച്ചു. 

വടക്കൻ അതിർത്തി മേഖല, നജ്റാൻ, ജിസാൻ, അസീർ പ്രവിശ്യകൾ എന്നിവയുടെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് അറസ്റ്റിലായവരിൽ 39 പേർ സ്വദേശികളും 382 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരിൽ 342 പേർ യമനികളും 38 പേർ എത്യോപ്യക്കാരും രണ്ടു പേർ ഇറാഖികളുമാണ്. ഇവർ കടത്താൻ ശ്രമിച്ച 807 കിലോ ഹഷീഷും ആറു ലക്ഷത്തിലേറെ ലഹരി ഗുളികകളും 52.4 ടൺ ഗാത്തും സൈന്യം പിടികൂടി. തുടർ നടപടികൾക്ക് തൊണ്ടി സഹിതം മയക്കുമരുന്ന് കടത്തുകാരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കേണൽ മിസ്ഫർ അൽഖരൈനി പറഞ്ഞു. 

Read More - വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; കുവൈത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു

അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടി.  37 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. ആഫ്രിക്കന്‍ സ്വദേശിയാണ് പിടിയിലായത്. വിമാനത്താവളത്തില്‍ എക്‌സ്‌റേ സംവിധാനം വഴി ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗിന് അധിക ഭാരമുള്ളതായി അനുഭവപ്പെട്ടു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ മുമ്പില്‍ വെച്ച് ഇയാളുടെ രണ്ട് ബാഗുകള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതിനുള്ളില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.

 

Follow Us:
Download App:
  • android
  • ios