Asianet News MalayalamAsianet News Malayalam

Impersonating Police : പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ പൗരന്‍ പിടിയില്‍

ഇരയെ തടഞ്ഞുനിര്‍ത്തി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും പണം അപഹരിക്കുകയും ചെയ്ത ഒരു പൗരനെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Man arrested in Oman  on charges of impersonating policemen
Author
Muscat, First Published Jan 16, 2022, 5:11 PM IST

മസ്‌കറ്റ് : പോലീസ് ഉദ്യോഗസ്ഥനാണെന്ന്(Police) ആള്‍മാറാട്ടം( Impersonating )നടത്തിയ സ്വദേശിയെ ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടി. ഇരയെ തടഞ്ഞുനിര്‍ത്തി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും പണം അപഹരിക്കുകയും ചെയ്ത ഒരു പൗരനെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

ഒമാനില്‍ മയക്കുമരുന്നുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ (Oman) അഞ്ച് പ്രവാസികളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്‍തുവെന്ന് (Five expats arrested) റോയല്‍ ഒമാന്‍ പൊലീസ് Royal Oman Police) അറിയിച്ചു. 35 കിലോഗ്രാമിലധികം ക്രിസ്റ്റല്‍മെത്തും (Crystal Meth) കഞ്ചാവും  (Marijuana)ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഒരാള്‍ കടലില്‍ വെച്ചും മറ്റ് നാല് പേര്‍ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ (Muscat Governorates) വെച്ചുമാണ് പിടിയിലായത്.

അന്താരാഷ്‍ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ അനധികൃതമായി ഒമാനില്‍ പ്രവേശിച്ചതാണ്. കടല്‍ മാര്‍ഗം രാജ്യത്തേക്ക് കടന്ന ഇയാള്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബോട്ട് കടലില്‍വെച്ച് റോയല്‍ ഒമാന്‍ പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് പരിശോധന നടത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഘത്തിലെ മറ്റുള്ളവരെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. 35 കിലോഗ്രാം ക്രിസ്റ്റല്‍മെത്തും കഞ്ചാവും ഇവരുടെ കൈവശമുണ്ടായിരുന്നു. പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios