നട്ടെല്ലിന്റെ വേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പ്രതി മൈക്കിള്‍ ലൂയിസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും വേദന മാറിയില്ല. പലവട്ടം ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

ഒക്ലഹോമ: ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷവും നട്ടെല്ലിന്റെ വേദന കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രോഗി ആത്മഹത്യ ചെയ്തു. സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. 

ഒക്ലഹോമ റ്റുള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രി നാറ്റാലി മെഡിക്കല്‍ ബില്‍ഡിങില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. അസ്ഥിരോഗ വിഗദ്ധന്‍ ഡോ പ്രീസ്റ്റണ്‍ ഫിലിപ്‌സ്, ഡോ. സ്‌റ്റെഫിനി ഹുസൈന്‍, ഓഫീസ് ജീവനക്കാരി അമെന്‍ഡ ഗ്ലെന്‍, ചികിത്സക്കെത്തിയ മറ്റൊരു രോഗി വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്. നട്ടെല്ലിന്റെ വേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പ്രതി മൈക്കിള്‍ ലൂയിസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും വേദന മാറിയില്ല. പലവട്ടം ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം; യുഎഇയില്‍ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിന് ജയില്‍ശിക്ഷ

സംഭവം നടക്കുന്നതിന് തലേന്ന് ഇയാള്‍ ഡോക്ടറെ കണ്ടു. എന്നാല്‍ വേദനയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രതി രണ്ട് പുതിയ തോക്കുകള്‍ വാങ്ങിയ ശേഷം പിറ്റേന്ന് ആശുപത്രിയുടെ രണ്ടാം നിലയിലെത്തി ഡോക്ടറുടെ ഓഫീസിലേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ഡോക്ടറുടെ ഓഫീസില്‍ അഞ്ചുപേര്‍ മരിച്ചു കിടക്കുന്നതാണ്. അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. വെടിവെപ്പില്‍ പത്തോളം പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

മദ്യം വിതരണം ചെയ്യുന്നെന്നാരോപിച്ച് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ചു; രണ്ട് പ്രവാസികള്‍ക്കെതിരെ നടപടി

മനാമ: ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 30ഉം 36ഉം വയസ് പ്രായമുള്ള രണ്ട് ബംഗ്ലാദേശ് സ്വദേശികളാണ് സംഭവത്തില്‍ പിടിയിലായത്. പ്രദേശത്ത് മദ്യം വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവര്‍ 34 വയസുകാരനായ ഡെലിവറി ജീവനക്കാരനെ മര്‍ദിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. ഭക്ഷണം വിതരണം ചെയ്‍ത ശേഷം പരിസരത്ത് വിശ്രമിക്കുന്നതിനെയാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചത്. തടി കഷണം കൊണ്ട് അടിച്ചു വീഴ്‍ത്തിയ ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 50 ദിനാര്‍ അപഹരിച്ചു. ഒപ്പം ഇയാളുടെ ബെനഫിറ്റ് പേ അക്കൗണ്ടില്‍ നിന്ന് 33 ദിനാറും കൈക്കലാക്കി.

താന്‍ വിശ്രമിക്കുന്നതിനിടെ രണ്ട് പ്രവാസികള്‍ തടി കഷണവുമായി അടുത്തേക്ക് വരികയും തന്നെ മര്‍ദിക്കുകയും ചെയ്‍തുവെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. അടിച്ചു വീഴ്‍ത്തിയ ശേഷം പണം മോഷ്‍ടിച്ചു. ബെനഫിറ്റ് പേ അക്കൗണ്ടിന്റെ പാസ്‍വേഡ് നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിലുണ്ടായിരുന്ന 33 ദിനാര്‍ കൂടി പ്രതികള്‍ സ്വന്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.

എന്നാല്‍ പ്രദേശത്ത് അനധികൃതമായി മദ്യം വിതരണം ചെയ്തതിനാണ് യുവാവിനെ ചോദ്യം ചെയ്തതെന്ന് പ്രതികള്‍ പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു. തങ്ങള്‍ ചെയ്‍തതില്‍ ഒരു തെറ്റുമില്ലെന്നും പ്രദേശത്ത് താമസിച്ചിരുന്ന ഇന്ത്യക്കാര്‍ക്കും പാകിസ്ഥാനികള്‍ക്കും ബംഗ്ലാദേശികള്‍ക്കും ഇയാള്‍ മദ്യം എത്തിച്ചു നല്‍കിയിതായും ഇവര്‍ പറഞ്ഞു. 

യുവാവിനെ പിടിച്ചുവെച്ച ശേഷം പൊലീസിന്റ ശ്രദ്ധ ആകര്‍ഷിക്കാനായി തങ്ങള്‍ ബഹളം വെയ്‍ക്കുകയായിരുന്നു. അധികൃതര്‍ക്ക് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ സൗകര്യം ഒരുക്കി നല്‍കുക മാത്രമാണ് ചെയ്‍തതെന്നും ഇരുവരും വാദിച്ചു. കേസിന്റെ വിചാരണ അടുത്ത ചൊവ്വാഴ്ചത്തക്ക് മാറ്റിവെച്ചു.