സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് പബ്ലിക് പ്രോസിക്യൂഷന്‍ യുവാവിനെതിരെ കുറ്റം ചുമത്തിയത്. വാട്‌സാപ്പ് വഴി യുവതിക്ക് ലൈംഗികച്ചുവ കലര്‍ന്ന സന്ദേശങ്ങള്‍ അയച്ച പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിക്കുകയുമായിരുന്നു.

റിയാദ്: വിവാഹിതയായ സ്ത്രീയോട് വാട്‌സാപ്പിലൂടെ അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത സൗദി പൗരന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയിലെ ക്രിമിനല്‍ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിന് പ്രതി ഉപയോഗിച്ച വാട്‌സാപ്പ് അക്കൗണ്ട് റദ്ദാക്കാനും ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 

സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് പബ്ലിക് പ്രോസിക്യൂഷന്‍ യുവാവിനെതിരെ കുറ്റം ചുമത്തിയത്. വാട്‌സാപ്പ് വഴി യുവതിക്ക് ലൈംഗികച്ചുവ കലര്‍ന്ന സന്ദേശങ്ങള്‍ അയച്ച പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിക്കുകയുമായിരുന്നു. തന്റെ ജോലിക്കിടെയാണ് ഇയാള്‍ക്ക് യുവതിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തി.

Read More - അഴിമതിയും അധികാര ദുര്‍വിനിയോഗവും; സര്‍ക്കാര്‍ കമ്പനി സിഇഒ ഉള്‍പ്പെടെ 30 പേര്‍ അറസ്റ്റില്‍

പരാതിക്കാരന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പ്രതി കുറ്റം സമ്മതിച്ചു. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിച്ചെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ ദുരുപയോഗം ചെയ്തതായും ഇയാള്‍ പറഞ്ഞു. കേസ് പരിഗണിച്ച കോടതി, പ്രതിക്ക് നാലുവര്‍ഷവും ആറുമാസവും ശിക്ഷ വിധിക്കുകയായിരുന്നു. ആന്റി സൈബര്‍ ക്രൈം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6-8 പ്രകാരമാണ് ശിക്ഷ വിധിച്ചത്. ആറുമാസത്തെ അച്ചടക്ക നടപടിയും ഇയാള്‍ക്കെതിരെ സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. 

Read More - അയല്‍വാസിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ അനുവാദം ചോദിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

കാല്‍നടയാത്രക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി മുങ്ങിയ പ്രതി പിടിയില്‍

ഷാര്‍ജ: കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളെ അഞ്ചു മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അറബ് സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ വിഭാഗം അപകടം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ട്രാഫിക് വിഭാഗം അധികൃതര്‍ അറിയിച്ചു. അപകടമുണ്ടായപ്പോള്‍ ഭയന്നു പോയെന്നും എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായെന്നും അറബ് സ്വദേശി പറഞ്ഞു. ഇതിനാലാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നാണ് ഇയാളുടെ വാദം.