ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടന്‍ പൊലീസ് സംഘവും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗവും സ്ഥലത്തെത്തിയെങ്കിലും കിണറ്റില്‍ വീണയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നിന്ന് 10 കിലോമീറ്റര്‍ വടക്ക് മാറിയുള്ള ഗ്രാമത്തില്‍ മധ്യവസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു. 65 വയസ്സുള്ള സ്വദേശിയാണ് മരിച്ചത്. ജൂണ്‍ 28നാണ് സംഭവം ഉണ്ടായതെന്ന് ഫുജൈറ പൊലീസ് കമാന്‍ഡന്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് ബിന്‍ ഘാനേം അല്‍ കാബി പറഞ്ഞു.

ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടന്‍ പൊലീസ് സംഘവും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗവും സ്ഥലത്തെത്തിയെങ്കിലും കിണറ്റില്‍ വീണയാളുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona