രാജ്യത്തെക്കുറിച്ചുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് വിദേശ പൗരന്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി പറഞ്ഞു.
അബുദാബി: വിദേശത്തുള്ള സ്ഥാപനത്തിനായി യുഎഇയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയയാള്‍ പിടിയില്‍. അടിയന്തര നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി.
രാജ്യത്തെക്കുറിച്ചുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് വിദേശ പൗരന്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി പറഞ്ഞു. ഇയാളുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ ഒരു സ്വദേശിയാണ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു.
