ജഹ്‌റ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മത്‌ല സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി കരാറുകാരൻ മരിച്ചു. ഈജിപ്ഷ്യൻ പൗരനാണ് മരണപ്പെട്ടത്. 

മത്‌ല സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ഒരാൾ വീണതായി ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ജഹ്‌റ സെക്യൂരിറ്റി ജീവനക്കാരും എമർജൻസി മെഡിക്കൽ ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്ത് എത്തി. ജഹ്‌റ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടറെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യാനും മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് കൈമാറാനും അദ്ദേഹം ഉത്തരവിട്ടു.

Read Also -  'ഒരു തരം, രണ്ട് തരം, മൂന്ന് തരം', വില 47 ലക്ഷം; ‘ഷാഹീന്’വേണ്ടി കടുത്ത മത്സരം, ഒടുവിൽ വിറ്റുപോയത് വൻ വിലയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക