Asianet News MalayalamAsianet News Malayalam

Divorce : ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

22കാരിയായ തന്റെ ഭാര്യ, വാരാന്ത്യങ്ങളിലും മറ്റ് പുറത്ത് പോകുമ്പോള്‍ ധരിക്കാനായി അയല്‍വാസികളില്‍ നിന്ന് വസ്ത്രങ്ങള്‍ കടം വാങ്ങും. എന്നാല്‍ ഇവ തിരിച്ച് കൊടുക്കില്ലെന്നും വസ്ത്രത്തിന്റെ ഉടമസ്ഥര്‍ ഇവ തിരിച്ച് ചോദിക്കുകയാണെങ്കില്‍ തന്റെ ഭാര്യ അവരെ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഭര്‍ത്താവ് പറഞ്ഞു.

Man in Egypt seeks divorce after wife steals neighbours clothes
Author
Cairo, First Published Dec 6, 2021, 12:09 PM IST

കെയ്‌റോ: ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് വിവാഹമോചനത്തിനൊരുങ്ങി ഈജിപ്ത് (Egypt)സ്വദേശിയായ 30കാരന്‍. ഇയാള്‍ വിവാഹമോചന (divorce)കേസ് ഫയല്‍ ചെയ്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

22കാരിയായ തന്റെ ഭാര്യ, വാരാന്ത്യങ്ങളിലും മറ്റ് പുറത്ത് പോകുമ്പോള്‍ ധരിക്കാനായി അയല്‍വാസികളില്‍ നിന്ന് വസ്ത്രങ്ങള്‍ കടം വാങ്ങും. എന്നാല്‍ ഇവ തിരിച്ച് കൊടുക്കില്ലെന്നും വസ്ത്രത്തിന്റെ ഉടമസ്ഥര്‍ ഇവ തിരിച്ച് ചോദിക്കുകയാണെങ്കില്‍ തന്റെ ഭാര്യ അവരെ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഭര്‍ത്താവ് പറഞ്ഞു.

ഒരിക്കല്‍ ഒരു അയല്‍വാസി തന്നെ തടഞ്ഞുനിര്‍ത്തിയെന്നും അവരുടെ മകളുടെ വസ്ത്രങ്ങള്‍ ഭാര്യ വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്ന് പരാതി പറഞ്ഞതായും യുവാവ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം പൊലീസില്‍ അറിയിക്കുമെന്ന് മറ്റൊരു അയല്‍വാസിയും പറഞ്ഞു. 'നിയമ നടപടികള്‍ ഒഴിവാക്കുന്നതിനായി ഇരുവര്‍ക്കും താന്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കി. വസ്ത്രം തിരികെ ചോദിച്ച രണ്ടുപേരെയും ഭാര്യ മര്‍ദ്ദിച്ചിരുന്നു'- ഭര്‍ത്താവ് വിശദമാക്കി.

ഭാര്യയുടെ ഈ മോശം പെരുമാറ്റം ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യം സംസാരിക്കുന്നതിനായി യുവാവ് ഭാര്യയുടെ വീട്ടില്‍ എത്തി എന്നാല്‍ അനുരഞ്ജന ശ്രമങ്ങള്‍ ഫലം കണ്ടില്ല. താന്‍ വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും ഭാര്യ ഇത് നിരസിച്ചു. അതിനാല്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു. 

 

 'ലാപ്‌ടോപും ഫോണും സോപ്പുപൊടിയില്‍ കഴുകി, ഭാര്യക്ക് അമിത വൃത്തി'; വിവാഹമോചനം തേടി യുവാവ്

ബെംഗളൂരു: ഭാര്യയുടെ അമിത വൃത്തി അസഹനീയമാണെന്നാരോപിച്ച് വിവാഹമോചനം (Divorce) ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍(software engineer). ഭാര്യക്ക് ഒബ്‌സെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി-ODC)) രോഗമാണെന്നും കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയം തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും (Laptop and cell phone)  സോപ്പുപൊടി ഉപയോഗിച്ച് കഴുകിയെന്നും യുവാവ് ആരോപിച്ചു. തന്റെ അമ്മ മരിച്ചതിന് ശേഷം വൃത്തിയാക്കാനാണെന്ന പേരില്‍ തന്നെയും മക്കളെയും ഒരുമാസം വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവാവ് ആരോപിച്ചു. ഭാര്യയുടെ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് പൊലീസിനെ സമീപിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഭര്‍ത്താവ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തു. 
പ്രമുഖ ഐടി കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. എംബിഎ ബിരുദധാരിയായ ഭാര്യ ജോലിക്ക് പോയില്ല. ണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. 

കൊവിഡ് മഹാമാരി പടരാന്‍ തുടങ്ങിയതോടെയാണ് കുടുംബബന്ധം കൂടുതല്‍ വഷളായതെന്ന് ഭര്‍ത്താവ് പറയുന്നു. ഈ സമയം ഭാര്യക്ക് രോഗം മൂര്‍ച്ഛിച്ചു. വീട്ടിലെ എല്ലാ സാമഗ്രികളും കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങി. ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിച്ചു. കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാന്‍ പറഞ്ഞുതുടങ്ങിയതോടെ,യാണ് വിവാഹമോചനം തേടിയതെന്നും യുവാവ് പറയുന്നു.

തന്റെ സ്വഭാവത്തില്‍ ഒരു കുഴപ്പവുമില്ലെന്നാണ് ഭാര്യ പറയുന്നത്. വിവാഹ മോചനത്തിനായി യുവാവ് കള്ളം പറയുകയാണെന്ന് 35കാരിയായ യുവതി ആരോപിച്ചു. ബെംഗളൂരു ആര്‍ടി നഗറിലാണ് ഇവര്‍ താമസിക്കുന്നത്. 2009ലാണ് വിവാഹിതരായത്. വിവാഹിതരായതിന് ശേഷം ലണ്ടനിലായിരുന്നു ഇവരുടെ താമസം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കൂടെക്കൂടെ ഷൂസ് വൃത്തിയാക്കാനും വസ്ത്രങ്ങളും ഫോണും പരിശോധിക്കാനും തുടങ്ങി. 

Follow Us:
Download App:
  • android
  • ios