വിദേശികളായ ഇരുവരും ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് രാത്രി ഒരുമിച്ച് കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ യുവതി പോകാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് തടഞ്ഞു. ഇതോടെയാണ് പ്രശ്‍നങ്ങള്‍ക്ക് തുടക്കമായത്.

മനാമ: കാമുകന്‍ മുറിയില്‍ പൂട്ടിയിട്ട യുവതിക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്ക്. ബഹ്റൈനില്‍ നടന്ന സംഭവത്തില്‍ കാമുകന് കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കാമുകന്റെ മേല്‍ ആദ്യം കൊലപാതക ശ്രമത്തിനായിരുന്നു കുറ്റം ചുമത്തിയിരുന്നതെങ്കിലും പിന്നീട് ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചുവെന്നത് മാത്രമാക്കുകയായിരുന്നു.

വിദേശികളായ ഇരുവരും ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് രാത്രി ഒരുമിച്ച് കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ യുവതി പോകാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് തടഞ്ഞു. ഇതോടെയാണ് പ്രശ്‍നങ്ങള്‍ക്ക് തുടക്കമായത്. തര്‍ക്കത്തിനൊടുവില്‍ യുവതിയെ ഇയാള്‍ മുറിയിലിട്ട് പൂട്ടി. എന്നാല്‍ മുറിയുടെ ടോയ്‍ലറ്റ് വിന്‍ഡോയിലൂടെ രക്ഷപ്പെടാനായിരുന്നു യുവതിയുടെ പദ്ധതി

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതിയുടെ ശരീരം ടോയ്‍ലറ്റിലെ വിന്‍ഡോയില്‍ കുടുങ്ങി. വിവരമറിഞ്ഞ യുവാവ് ഇവരെ പിടിച്ചുവലിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കാമുകന്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചത്. ആശുപത്രിയില്‍ നിന്നാണ് സംഭവത്തെക്കുറിച്ച് അല്‍ നാബിഹ് സാലിഹ് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്.

യുവാവിനെതിരെ വധശ്രമത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നതെങ്കിലും യുവതിയെ കൊല്ലാന്‍ ഇയാള്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കണ്ടെത്തിയ കോടതി ശാരീരിക ഉപദ്രവം മാത്രമാക്കി ചുരുക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചതും ആംബുലന്‍സ് വിളിച്ചതുമെല്ലാം കോടതി ഇതിനുള്ള തെളിവുകളായി കണക്കാക്കുകയും ചെയ്‍തു.