അന്വേഷണത്തില്‍ ഈ യുവതിയെ കാണാതായതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തി. തുടരന്വേഷണത്തില്‍ ഭര്‍ത്താവ് യുവതിയെ മുറിയില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം നല്‍കാതെ മര്‍ദ്ദിച്ചതായും ഇതാണ് മരണകാരണമെന്നും തെളിഞ്ഞു.

കെയ്‌റോ: കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി(starves to death). ഈജിപ്തിലെ(Egypt) പുരാതന നഗരമായ ലക്ഷറിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

വിവാഹജീവിതത്തിലെ കലഹത്തെ തുടര്‍ന്ന് യുവതി വീടുവിട്ട് കഴിയുകയാണെന്ന് ഭര്‍ത്താവും യുവതിയുടെ സഹോദരനും പൊലീസില്‍ അറിയിച്ചിരുന്നതായി ഓണ്‍ലൈന്‍ മാധ്യമമായ 'മസ്രാവേ' റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ ഈ യുവതിയെ കാണാതായതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തി. തുടരന്വേഷണത്തില്‍ ഭര്‍ത്താവ് യുവതിയെ മുറിയില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം നല്‍കാതെ മര്‍ദ്ദിച്ചതായും ഇതാണ് മരണകാരണമെന്നും തെളിഞ്ഞു. യുവതി മരിച്ച ശേഷം ഭര്‍ത്താവ് ഇവരുടെ മൃതദേഹം വീടിനുള്ളില്‍ തന്നെ മറവു ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. പരസ്പരം ഉണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് മൃതദേഹം മറവുചെയ്ത മുറിയും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. ഒരാഴ്ചയോളം ഭക്ഷണം നല്‍കാതെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തന്നെ അനുസരിക്കാത്തതിനും ഭക്ഷണം നന്നായി പാകം ചെയ്യാത്തതിനും ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് പൊലീസ് പ്രതികരിച്ചിട്ടില്ല. 

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി വനിത ബാത്ത്റൂമില്‍ തൂങ്ങി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. രാജ്യത്തെ ഒരു ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു (Government Hospital) സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ആശുപത്രിയിലെ ബാത്ത്റൂമിലാണ് (Bathroom) മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രിക് വയറുപയോഗിച്ച് (Electric wire) തൂങ്ങി മരിച്ച നിലയിലായിരുന്നു.

നേരത്തെ ചില അസുഖങ്ങള്‍ കാരണം യുവതിയെ ആശുപത്രിയില്‍ അഡ്‍മിറ്റ് ചെയ്‍തതായിരുന്നു. വാര്‍ഡിലെ ബെഡില്‍ ഇവരെ കാണാതായതോടെയാണ് ജീവനക്കാര്‍ അന്വേഷിച്ചത്. ചില ഇലക്ട്രിക് ഉപകരണങ്ങളുടെ വയറുകളും കാണാനില്ലെന്ന് അന്വേഷണത്തില്‍ മനസിലാക്കി. ആശുപത്രിയിലെ ഒരു ബാത്ത്റൂമില്‍ ഈ വയറുകള്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. ശാസ്‍ത്രീയ പരിശോധന നടത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരണകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.