സ്വകാര്യ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

മസ്കത്ത്: മരുഭൂമിയില്‍ മോശം തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിവന്ന സ്വദേശികള്‍ ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നു. ജോലി ചെയ്യാനോ വിശ്രമിക്കാനോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിക്കുന്ന വീഡിയോ ദൃശ്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഒമാന്‍ മാന്‍ പവര്‍ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മാന്യമായ തൊഴില്‍ സാഹചര്യങ്ങളും മറ്റ് അവകാശങ്ങളും നിയമം ഉറപ്പുവരുത്തുന്നുണ്ട്. ഇത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിരന്തരം പരിശോധനകള്‍ നടത്തുന്നുണ്ട്. നിയമലംഘനങ്ങളെക്കുറിച്ച് തൊഴിലാളികള്‍ക്ക് പരാതികളുണ്ടെങ്കില്‍ അവ വിവിധ മാര്‍ഗങ്ങളിലൂടെ മാന്‍പവര്‍ മന്ത്രാലയത്തെ അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.