സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഹവല്ലിയിൽ ഒരു സമഗ്ര സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആണ് ക്യാമ്പയിന് മേല്‍നോട്ടം വഹിക്കുന്നത്. രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധനകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്രാഫിക്, ഓപ്പറേഷൻസ് സെക്ടറിലെ വിവിധ ഫീൽഡ് ഡിപ്പാർട്ട്‌മെന്റുകൾ ക്യാമ്പയിനിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പോലീസ്, സെൻട്രൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസ്, പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം ക്യാമ്പയിൻ്റെ വിജയത്തിനും സുരക്ഷാ ലക്ഷ്യങ്ങൾ നേടുന്നതിനും കാര്യമായ സംഭാവന നൽകിയെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.

Read Also - രണ്ടുമാസം മുമ്പ് കുവൈത്തിലെത്തിയ മലയാളി യുവാവിനെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ക്യാമ്പയിൻ്റെ ഫലമായി 921 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 5 പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ 5 പേരെ പിടികൂടി. കൂടാതെ, അറസ്റ്റ് വാറണ്ടുള്ള 3 പേരെ കസ്റ്റഡിയിലെടുത്തു. 3 പേരെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫർ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം